എന്റെ ലക്ഷ്യം മുഖ്യധാര സിനിമകളായിരുന്നു; സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിയൊടൊപ്പം റോള്‍ കിട്ടിയ സന്തോഷത്തിലാണു സന്തോഷ് പണ്ഡിറ്റ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷണയാണ്. ഇതുപോലെ ഒരു അവസരം ആഗ്രഹിച്ചിരുന്നു പക്ഷേ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണു മമ്മുട്ടിയുടേയും മോഹന്‍ലാലിന്റെയും സിനിമയില്‍ അഭിനയിക്കുക എന്നത്. അതിന്റെ ത്രില്ലിലാണു താന്‍ എന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്നും എപ്പോഴും എന്റെ ലക്ഷ്യം മുഖ്യധാര സിനിമകളായിരുന്നു, പക്ഷേ ആരോടും നേരിട്ടു പോയി വേഷം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല. അങ്ങനെ ചോദിക്കണം എങ്കില്‍ അഭിനയിത്തില്‍ മുന്‍പരിചയം വേണം. ഞാന്‍ ഇത്രയും സിനിമകള്‍ എടുത്തത് എക്‌സ്പീരിയന്‍സിനു വേണ്ടിയാണ്. എന്റെ സിനിമകളാണ് എന്നെ മുഖ്യധാരയിലേയ്ക്ക് എത്തിച്ചത്. മാര്‍ഗം ലക്ഷ്യത്തെ സാധുകരിക്കുന്നു എന്നാണല്ലോ. എന്റെ ലക്ഷ്യം എന്നും ഇതായിരുന്നു എന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മമ്മൂട്ടിയോടു ഒപ്പമുള്ള ചിത്രം കമ്മിറ്റ് ചെയ്തതു കാരണം സ്വന്തം സിനിമ ഉരുക്കു സതീശന്റെ ഷൂട്ടിങ് മാറ്റി വയ്‌ക്കേണ്ടി വന്നു എന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഉരുക്കു സതീശനില്‍ തലമൊട്ടയടിച്ച ഗെറ്റപ്പാണ്. ആ ഗെറ്റപ്പ് ഈ സിനിമയില്‍ പറ്റില്ല. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിഗ് തീര്‍ന്നാലുടന്‍ ഉരുക്കു സതീശന്റെ വര്‍ക്കുകള്‍ പുനരാരംഭിക്കുമെന്നും പ്രതീക്ഷിച്ച് സമയത്ത് സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആരാധകരോടു ക്ഷമ ചോദിക്കുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *