നമ്മള്‍ ഡീസന്റാണെന്ന് തോന്നിയാല്‍ ആരും മോശമായി പെരുമാറില്ല; മിയ

നടിമാരുടെ സംഘടനയെ കുറിച്ച് തനിക്ക് അധികം ഒന്നും അറിയില്ലെന്ന് ആശ ശരത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ അഭിപ്രായം തന്നെയാണ് യുവനടി മിയയ്ക്കും ഉള്ളത്. പുതിയ സംഘടനയെ കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയില്ല. അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. ‘അമ്മ’യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. ചിലര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, മറ്റുള്ളവര്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാകാം, എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടാന്‍ ഇങ്ങനെയൊരു സംഘടന രൂപികരിച്ചതെന്ന് മിയ പറയുന്നു.

തനിക്ക് ഇതുവരെ സിനിമ മേഖലയില്‍ നിന്നോ അല്ലാതെയോ മോശം അനുഭവമുണ്ടായിട്ടില്ല. നമ്മള്‍ പെരുമാറുന്നത് പോലെയാണ് നമ്മളോടുള്ള സമീപനമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് താരം പറയുന്നു. നമ്മള്‍ ഡീസന്റാണ്, നെഗറ്റീവ് രീതിയില്‍ പോവില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്നം വരില്ല എന്നാണ് എന്റെ വിശ്വാസം. മമ്മി എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാന്‍ സേഫ് ആയിരുന്നു.- മിയ പറയുന്നു.

ഏത് സിനിമയില്‍ ആയാലും നമ്മുടെ പെരുമാറ്റം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കഥ കേള്‍ക്കുന്നു, ഇഷ്ടമാണെങ്കില്‍ ചെയ്യുന്നു, ഇല്ലെങ്കില്‍ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കില്‍ ഡേറ്റ് തരുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നു. അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നുവെന്ന് മിയ വ്യക്തമാക്കുന്നു.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *