2.0ല്‍ അക്ഷയ്കുമാര്‍ വില്ലനല്ല

ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്ത് നായകനായി എത്തുന്ന 2.0. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വില്ലനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അക്ഷയ് കുമാറിന്റെ വേഷം പ്രതിനായകസ്വഭാവത്തിലുള്ളതല്ല എന്നാണ് ഇപ്പോള്‍ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്ഷയ് കുമാറിന്റെ കഥാപാത്രമായ ഡോ.റിച്ചാര്‍ഡ് പ്രതിനായകനല്ല. അദ്ദേഹത്തിന്റെ രൂപം കണ്ട് പലും തെറ്റിദ്ധരിച്ചതാണ്. ആ കഥാപാത്രത്തിന് ആദ്യം സമീപിച്ചത് കമല്‍ഹാസനെയാണ്. പിന്നീട് അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വര്‍ഷം ജനുവരി 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ലൊകമൊട്ടാകെയായി 10,000 സ്‍ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം ആദ്യദിനം തിയേറ്ററുകളിലെത്തുക.

എമി ജാക്സണാണ് രജനീകാന്തിന്റെ നായിക. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിരവ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *