സംഗതി സത്യം തന്നെ; മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നു; തുറന്ന് പറഞ്ഞ് നിവിന്‍

നിവിന്‍ പോളി നായകനായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വെറും ഊഹാപോഹമായിട്ടാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആരും തന്നെ സ്ഥിരീകരണം നല്കുകയുണ്ടായില്ല.

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചുണ്ണിയാകുന്ന നിവിന്‍ പോളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

മലയാള സിനിമയില്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ സാധ്യമാകുന്ന ആ കഥാപാത്രമാകാന്‍ ലാലേട്ടന്‍ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും. ഇത് ശരിക്കുമൊരു സ്വപ്നസാക്ഷാത്കാരമാണ്’ നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രം പൂര്‍ണമായും പഴയകാലഘട്ടത്തിലാണ് ചിത്രീകരിക്കുന്നതെങ്കിലും ആനുകാലിക സംഭവങ്ങളുമായി സാദൃശ്യമുണ്ടാകുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളും അദ്ദേഹത്തിന്റെ പ്രണയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുമെങ്കിലും ഇതൊരു ചരിത്ര സിനിമയാകില്ലെന്നും സംവിധായകന്‍ പറയുന്നു.

തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് നിവിന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *