വീണ്ടും ‘ഒടിയന്‍’ മാണിക്യന്റെ മായാജാലം

അതേ.. മോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്തെ ഇപ്പോഴത്തെ ചൂടുപിടിച്ച ചര്‍ച്ച ഒടിയന്‍ മാണിക്യനെ കുറിച്ചാണ്. മുപ്പതുകാരനായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതിന്റെ മായാജാലം എന്താണെന്നാണ് എല്ലാവരുടെയും സംശയം. എന്നാല്‍ താരത്തിന്റെ ഒടിയന്‍ ടീസറിന് ശേഷം കിടിലന്‍ ലുക്കില്‍ 18 കിലോ ഭാരം കുറച്ച ലാലേട്ടന്റെ ഏറ്റവും പുതിയ ലുക്കും ഇതാ പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍ ഈ ചിത്രങ്ങളും വൈറലാവുകയാണ്.

എന്നാല്‍ ഒടിയന്റെ ടീസര്‍ പുറത്തുവന്നതോടെ ചിലരെങ്കിലും നെറ്റിചുളിച്ചത് അസ്വാഭാവികമായ ഇതേ ഗെറ്റപ്പ് കണ്ടാണ്. സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഗംഭീരമായ മാറ്റം വളരെ വ്യക്തമാണ്.

അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയത്. മീശയില്ലാത്തെ വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

മീശ പിരിച്ചുള്ള ലാലേട്ടന്റെ ഹിറോയിസമാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നും സംവിധായകൻ പറയുന്നു. വൻ വരവേൽപ്പാണ് ആരാധകർ ഒടിയന്റെ ടീസറിനു നൽകിയിരിക്കുന്നത്. 2018 ജനുവരി 5ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ .odiyan-manikyan-1 mohanlal-1 mohanlal-odiyan

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *