മമ്മൂക്ക വിളിച്ചു, ആ വലിയ മനസിന് നന്ദി; അന്ന രാജന്‍

മമ്മൂട്ടിയെ അപമാവിട്ടവെന്നാരോപിച്ച് നടി രേഷ്മ രാജനെതിരെ മമ്മൂട്ടി ആരാധകര്‍ വന്‍ അസഭ്യ വര്‍ഷമാണ് നടത്തിയത്. പിന്നീട് താന്‍ പറഞ്ഞതങ്ങനെയല്ലെന്നും മാധ്യങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും അന്ന ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. മമ്മൂട്ടിയോട് ക്ഷമാപണം നടത്തി ഫേസ്ബുക്ക് ലൈവില്‍ നടി പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇപ്പോള്‍ മമ്മൂട്ടി അന്നയെ നേരിട്ട് വിളിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മമ്മൂക്കയെ എങ്ങനെ വിളിക്കണമെന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് മമ്മൂക്ക ഇങ്ങോട്ട് വിളിച്ചതെന്ന് ലിച്ചി പറയുന്നു. മമ്മൂക്ക സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെന്നും ഉടന്‍ തന്നെ മമ്മൂക്കയോടോപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിയട്ടെ എന്നും നടി കുറിച്ചു. രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച എന്നെ വിളിച്ച്‌ ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *