ടോവിനോയുടെ തീവണ്ടി എത്താന്‍ പെരുന്നാള്‍ കഴിയും

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന തീവണ്ടി ജൂണ്‍ അവസാനത്തോടെ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നേരത്തേ വിഷു റിലീസായി എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് പലകുറി മാറ്റിവെച്ചിരുന്നു. ചിത്രം പെരുന്നാള്‍ റിലീസായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരക്കഥാകൃത്ത് വിനി വിശ്വലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ പെരുന്നാളിന് മറ്റ് വന്‍ റിലീസുകള്‍ വരുന്നതിനാല്‍ ജൂണ്‍ അവസാനത്തെ ഒരു തീയതിയിലായിരിക്കും റിലീസ്.
തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്.

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *