ഇത്തിക്കര പക്കിയുടെ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; സ്‌നേഹം പ്രകടിപ്പിച്ച് അരുണ്‍ ഗോപി

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ പുതിയ ചിത്രം പുറത്തുവിട്ട് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ട ചിത്രം തന്നെയാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി മാറിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത് . സംവിധായകന്‍ അരുണ്‍ ഗോപിയും നടനോടുള്ള സ്നേഹം അറിയിച്ചു. സ്നേഹം പ്രകടിപ്പിക്കുന്ന സ്മൈലിയാണ് രാമലീലയുടെ സംവിധായകന്‍ കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്തത്. നിരവധിപ്പേര്‍ സംവിധായകന്റെ കമന്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

നിവിന്‍പോളിയാണ് കായംകുളം കൊച്ചുണ്ണിയായി സിനിമയില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍.  ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും ഒരേ തിരശ്ശീലയില്‍ ഒന്നിക്കുന്നത്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം.

ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍ വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു.

 

Share the knowledge...Share on FacebookTweet about this on TwitterShare on Google+Share on LinkedInPin on Pinterest

Leave a Reply

Your email address will not be published. Required fields are marked *